ന്യൂഡല്‍ഹി : രാഷ്ട്ര പിതാവിന്റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തിയുടെ നിറവില്‍. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്ബതാമത് ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി സഹന സമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അംഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്ര പുരുഷനാണ്. ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു.രാജ്യമെമ്ബാടും സന്നദ്ധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവുയുമായി വിപുലമായ പരിപാടികളോടെയാണ് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നത്.













