ന്യൂഡല്‍ഹി: രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ഇവയടക്കം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം.
തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മല്‍സരമാണ്.

കഴിഞ്ഞമാസം 12നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും. 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11 ന്.












