രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്നേറ്റം


ജോധ്പുര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ നല്‍കുന്നത് കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമാണ്. ആദ്യ മണിക്കൂറിലെ സൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസ് 72ല്‍ അധികം സീറ്റുകളില്‍ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 49 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്.


കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. 2013ല്‍ രാജസ്ഥാനില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.




Sharing is Caring