ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സംസ്ഥാന ഭരണകൂടം 100 ദിവസം തികയ്ക്കെ ഭരണകൂടത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ നേതൃത്വത്തെ കണ്ടത്. എന്നാല്‍, കഴിഞ്ഞ 100 ദിനങ്ങള്‍ ജനങ്ങള്‍ വഞ്ചിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും എതിരായ നടപടികളാണ് ഭരണകൂടത്തില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ ആര്‍ക്കും ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയാണ് 100 ദിനത്തിനു ശേഷം നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമദ് പറഞ്ഞു.
ഇലക്ഷനില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. 403 സീറ്റുകളില്‍ 325ഉം സ്വന്തമാക്കിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.














