യെമന്‍ ആശുപത്രിയില്‍ സൗദി ആക്രമണം; 11 മരണം


യെമനിലെ മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (എംഎസ്എഫ്) ആശുപത്രിയില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഉത്തര യെമനിലെ ഹജ്ജ പ്രവിശ്യയിലുള്ള എബിഎസ് ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.
വ്യോമാക്രമണത്തില്‍ പരിക്കേറ്റ രണ്ടു രോഗികളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


പരിക്കേറ്റ അഞ്ചുപേര്‍ ഇവിടെത്തന്നെ ചികിത്സ തുടരുന്നതായും എംഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വ്യോമാക്രമണ സമയത്ത് ശസ്ത്രക്രിയയ്ക്കായി 23 രോഗികളെ എംഎസ്എഫില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ പ്രസവ വാര്‍ഡില്‍ 25 പേരും, 13 നവജാത ശിശുക്കളും പിഡീയാട്രി വിഭാഗത്തില്‍ 12 കുട്ടികളും ഉണ്ടായിരുന്നു.




Sharing is Caring