യൂസര്‍മാരുടെ സുരക്ഷ; ഫേസ്​ബുക്കുമായി ഇടഞ്ഞ്​ വാട്​സ്​ആപ്പ്​ തലവന്‍ രാജിവെച്ചു


വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. മറ്റ്​ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ രാജിയെന്ന്​ ജാന്‍ കോം ഫേസ്​ബുക്ക്​ പോസ്റ്റില്‍ വ്യക്​തമാക്കി. ടെക്​നോളജിക്ക്​ പുറത്ത്​ എന്തെങ്കിലുമൊ​ക്കെ ചെയ്യണം. ​ ആസ്വദിക്കാന്‍ ഒരു മാറ്റം ആവ​ശ്യമാണ്​. എന്നായിരുന്നു​ കോം ഫേസ്​ബുക്കില്‍ കുറിച്ചത്​. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.




Sharing is Caring