ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ളുടെ ര​ഹ​സ്യ​രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ല്‍


ജ​റു​സ​ലം: ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ല്‍. ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വാ​ണ് ര​ഹ​സ്യ​രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.


2015ല്‍ ആ​ണ​വാ​യു​ധ​ങ്ങ​ള്‍ നി​ര്‍​മി​ക്കി​ല്ലെ​ന്ന് ഇ​റാ​ന്‍ ​ന​ല്‍​കി​യ ഉ​റ​പ്പ് ലം​ഘി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ല്‍ ആ​രോ​പി​ച്ചു. പ്രോ​ജ​ക​ട് അ​മാ​ദ് എ​ന്ന പേ​രി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​യ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ച്ചു​വെ​ന്നും നെ​ത​ന്യാ​ഹു അ​റി​യി​ച്ചു. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍.


അ​തേ​സ​മ​യം, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ നെ​ത​ന്യാ​ഹു വ്യാ​ജ തെ​ളി​വു​ക​ളു​മാ​യി എ​ത്തി​യ​താ​ണെ​ന്ന് ഇ​റാ​ന്‍ പ്ര​തി​ക​രി​ച്ചു.



Sharing is Caring