യൂറോപ്പ്യന്‍ ക്ലബ്ബുകള്‍ക്ക് കാത്തിരിക്കാം, ബ്രസീലിയന്‍ താരം ഫ്ലമെങ്കോയില്‍


യൂറോപ്പ്യന്‍ ക്ലബ്ബുകള്‍ക്ക് കാത്തിരിക്കാം. ബ്രസീലിയന്‍ പ്രതിരോധതാരം റോഡ്രിഗോ കയോ ഫ്ലമെങ്കോയില്‍ എത്തി. യൂറോപ്പിലെ വമ്ബന്‍ ക്ലബ്ബുകള്‍ നോട്ടമിട്ട താരത്തെ സ്വന്തമാക്കാന്‍ നാപോളിയും റോമയും അടക്കമുള്ള ഇറ്റാലിയന്‍ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരം എത്തുമെന്നാണ് പ്രതിസഖിച്ചിരുന്നത്.


എന്നാല്‍ അപ്രതീക്ഷിതമായി റോഡ്രിഗോ ഫ്ലമെങ്കോയില്‍ പോകുകയായിരുന്നു. അഞ്ചു മില്യണിന്റെ കരാറിലാണ് സാവോ പൗലോയില്‍ നിന്നും റോഡ്രിഗോ ഫ്ലമെങ്കോയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 2023 വരെയുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 2016 ഒളിമ്ബിക് സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു റോഡ്രിഗോ.




Sharing is Caring