യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ട:മന്ത്രി വി ശിവന്‍കുട്ടി


യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ആരോഗ്യ മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ശ്രമിക്കേണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി.അത്തരം വിരട്ടരില്‍ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവര്‍ത്തകര്‍. മന്ത്രി വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ച നടപടിയിലാണ് മന്ത്രിയുടെ പ്രതികരണം.മന്ത്രിയുടെ വീട്ടില്‍ ചാടിക്കയറി റീത്ത് വയ്ക്കുക എന്നാല്‍ അത്യന്തം ഗൗരവതരമായ സംഭവമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയ അതിക്രമമാണിത്.


യൂത്ത് കോണ്‍ഗ്രസിന്റെ വിരട്ടല്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.ആരോഗ്യ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. ആരോഗ്യ രംഗത്ത് കേന്ദ്രം പോലും അംഗീകരിച്ച പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring