ലക്നോ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമയ്ക്കു കാവി കുപ്പായം. കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്ത പ്രതിമ പുനഃനിര്മിച്ചപ്പോഴാണ് കാവി നിറം നല്‍കിയത്. ഉത്തര്‍പ്രദേശിലെ ബുദാനിലാണ് സംഭവം.
സംഭവം വിവാദമായതോടെ വിഷയത്തില്‍ ബിഎസ്പി ഇടപെട്ട് പ്രതിമയുടെ നിറം മാറ്റി. ബിഎസ്പി നേതാവ് ഹിമേന്ദ്ര ഗൗതമിന്റെ നേതൃത്വത്തില്‍ പ്രതിമയ്ക്കു നീല നിറം നല്കി.














