യുവസംരംഭക ഉച്ചകോടിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടപ്പ് റണ്‍


കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ (ടൈ) അന്താരാഷ്ട്ര ഉച്ചകോടി 16,17 തീയതികളിലായി ദല്‍ഹിയില്‍ നടക്കാനിരിക്കെ, നവസംരംഭക സൃഷ്ടി, സംരംഭക ആവാസ വ്യവസ്ഥയുടെ നിര്‍മ്മിതി എന്നീ സന്ദേശങ്ങളുയര്‍ത്തി ടൈ കേരള സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി.


മറൈന്‍ ഡ്രൈവ് ബേ പ്രൈഡ് മാളില്‍ നിന്നാരംഭിച്ച കൂട്ടയോട്ടത്തില്‍ ടൈ കേരളാ സീനിയര്‍ വൈസ് പ്രസിഡന്റ് എംഎസ്എ കുമാര്‍, ചാര്‍ട്ടര്‍ മെമ്പര്‍ അനീഷ ചെറിയാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിങ്ങ് കമാന്‍ഡര്‍ (റിട്ട.) കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുവസംരംഭകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും സ്റ്റാര്‍ട്ടപ്പ് റണ്ണില്‍ പങ്കെടുത്തു.



Sharing is Caring