യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍


ഹൈദരാബാദില്‍ യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. ഷരൂര്‍ നഗര്‍ സ്വദേശിയും മൈസമ്മ ക്ഷേത്രത്തിലെ പൂജാരിയുമായ സായി കൃഷ്ണനാണ് പിടിയിലായത്.നര്‍ക്കോട്ട വില്ലേജിലെ അപ്‌സര എന്ന 30 കാരിയാണ് കൊല്ലപ്പെട്ടത്.


വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സായി കൃഷ്ണന്‍. ഇതിനിടെയാണ് അപ്‌സരയുമായി പ്രണയത്തിലാകുന്നത്. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം അപ്‌സര ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഇതോടെ അപ്‌സരയെ കൊലപ്പെടുത്താന്‍ സായി കൃഷ്ണന്‍ പദ്ധതിയിടുകയായിരുന്നു.


ജൂണ്‍ നാലിന് പ്രതി, അപ്‌സരയെ കാറില്‍ കയറ്റി ഷംഷാബാദിലെ ഗോശാലയ്ക്കു സമീപത്തെ സുല്‍ത്താന പള്ളിയിലെത്തിച്ചു. അവിടെ വച്ച്‌ വിവാഹത്തെ കുറിച്ച്‌ സംസാരിച്ച അപ്‌സരയെ കയ്യില്‍ കരുതിയിരുന്ന ഇരുമ്ബുവടി ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട്, തിരികെ ഷരൂര്‍നഗറിലെത്തിച്ചു. രാത്രിയില്‍ മാലിന്യ ഓടയില്‍ തള്ളുകയായിരുന്നു.



Sharing is Caring