യുവതിയുമായി ഫോണില്‍ ബിനോയ് കോടിയേരി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്


മുംബൈ : ലൈംഗികാരോപണക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്.അഞ്ച് കോടി രൂപ തനിക് ബിനോയ് നല്‍കണമെന്ന് യുവതി നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. അഞ്ച് കോടി രൂപ തരാന്‍ തനിക്കാകില്ല എന്ന് ബിനോയ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമായി കേള്‍ക്കാം. ജനുവരി 10ന് യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.


യുവതിയുമായി സംസാരിക്കുന്ന ബിനോയ് സംഭാഷണമധ്യേ ഒരിക്കല്‍ പോലും കുട്ടിയുടെ പിതൃത്വം നിഷേധിക്കുന്നില്ല. അഞ്ച് കോടി രൂപ തരാന്‍ സാധിക്കില്ല എങ്കിലും പറ്റുന്നത് തന്നാല്‍ മതിയെന്നും യുവതി പറയുന്നുണ്ട്. മകന്റെ ജീവിതത്തിന് വേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ സാധിക്കും അത്രയും തരൂ എന്നാണ് യുവതി ബിനോയിയോട് ആവശ്യപ്പെടുന്നത്.പണം തരണമെങ്കില്‍ താനുമായുള്ള ബന്ധം യുവതി അവസാനിപ്പിക്കണമെന്നും യുവതിയുടെ പേരിനൊപ്പം തന്റെ പേര് ഇനി ചേര്‍ക്കരുതെന്നും ബിനോയ് ആവശ്യപ്പെടുന്നുണ്ട്.


ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രക്തസാമ്ബിള്‍ ബിനോയ് ഇതുവരെ നല്‍കിയിട്ടില്ല. തിങ്കളാഴ്ചയ്ക്കുള്ളില്‍ ബിനോയ് രക്തസാമ്ബിള്‍ നല്‍കിയില്ലെങ്കില്‍ കോടതിയെ വീണ്ടും സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.



Sharing is Caring