യുഎന്‍എ തട്ടിപ്പ്; ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്


ന്യൂ‍‍‍ഡല്‍ഹി: യു.എന്‍.എ(യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍) സാമ്ബത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരം നിര്‍ദേശം.


യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നേരത്തെ ജാസ്മിന്‍ ഷായ്ക്കു പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെ നാലു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.




Sharing is Caring