യു.പിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു


ഉത്തര്‍പ്രദേശില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒതു കുടുംബത്തിലെ മൂന്ന് കൊല്ലപ്പെട്ടു. സീതാപൂര്‍ ജില്ലയിലാണ് സംഭവം. സുനില്‍ ജയ്‌സ്വാള്‍(60), ഭാര്യ കാമിനി(55), മകന്‍ ഹൃതിക്(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.


രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് 25-കാരനായ മകന്‍ ഋത്വിക്കിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയ ജെയ് സ്വാളിനെ രണ്ടുപേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന ജെയ്‌സ്വാളിന്റെ ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി.


ഇത് കണ്ടുനിന്ന സമീപവാസിക്കു നേരെയും അക്രമികള്‍ വെടിയുതിത്തു. ഇയാളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.പോലീസ് അന്വേഷണം ആരംഭിച്ചതായും മോഷണശ്രമത്തിനിടെ ആകാം കൊലപാതകമെന്നാണ് കരുതുന്നതെന്നും എ.ഡി.ജി.പി അഭയ് കുമാര്‍ പ്രസാദ് പറഞ്ഞു.



Sharing is Caring