യു പി കോണ്‍ഗ്രസ്- എസ് പി സഖ്യം പ്രതിസന്ധിയില്‍; ഒത്തു തീര്‍പ്പിന് പ്രിയങ്കയും


ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതിസന്ധിയിലേക്ക്. പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. ഇതിനായി പ്രിയങ്കയുടെ ദൂതന്‍ ലക്‌നോവിലെത്തി.


സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ 191 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്.അഖിലേഷിന്റെ പട്ടികില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളും ഉള്‍പെടുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. ലഖ്‌നോവിലെ ഹോട്ടലില്‍ തങ്ങിയാണ് പ്രിയങ്കയുടെ ദൂതന്‍ ധീരജ് സമവായശ്രമങ്ങള്‍ നടത്തുന്നത്.




Sharing is Caring