യു. ഡി.എഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ല: എൻ.ജയരാജ് എം.എൽ.എ


കോട്ടയം: യു. ഡി.എഫുമായി ഇനി ഒരു ചര്‍ച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് എൻ.ജയരാജ് എം.എൽ.എ . ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇക്കാര്യം വ്യക്തമാക്കിയതാണ്. ഒരു വശത്ത് ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഏകപക്ഷീയമായി കേരള കോണ്‍ഗ്രസ്സിനെ പുറത്താക്കിയ നടപടി യു.ഡി.എഫ് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്.


വീണ്ടും ചര്‍ച്ച ചെയ്തു എന്ന് വരുത്തിത്തീര്‍ത്ത് അപമാനിക്കാനും അപഹാസ്യരാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മാര്‍ത്ഥത ഇല്ലാത്ത അത്തരം ശ്രമങ്ങള്‍ക്ക് നിന്നുകൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring