യു.എസ് ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയാണ് മൂന്നാം സീഡായ ഫെഡററെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.
നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു 24ാം സീഡുകാരനായ അര്‍ജന്റീന താരത്തിന്റെ വിജയം.

സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നദാലാണ് ഡെല്‍ പോട്രോയുടെ എതിരാളി.












