അബുദാബി: യുഎഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ മൂന്ന് ദിവസമാണ് അവധി. പെരുന്നാള്‍ 15നാണെങ്കില്‍ 17 വരെയും അവധിയുണ്ടാകും. 18മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ. ഹ്യൂമന്‍ റിസോഴ്സസ് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും













