തിരുവനന്തപുരം: യാഥാസ്ഥിതിക ശക്തികളാണ് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില് പണിയുന്നത്. അന്‍പതുലക്ഷം പേര് വനിതാ മതിലില്‍ അണിനിരക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
യാഥാസ്ഥിതിക ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നിലനില്‍ക്കുന്നത്. ആര്‍എസ്എസിന്റെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.














