യാത്ര സമയ തര്‍ക്കം-സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം-രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍


വടകര: ബസ്സുകളുടെ യാത്ര സമയ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മത്സര ഓട്ടത്തിനിടയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും,സംഘര്‍ഷവും.


തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരേ സമയത്ത് എത്തിയ രണ്ട് ദീര്‍ഘദൂര ബസുകളിലെ തൊഴിലാളികള്‍ തമ്മിലാണ് സമയത്തെ ചൊല്ലി ഏറ്റുമുട്ടിയത്. പയ്യന്നൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാന്‍ വടകര സ്റ്റാന്‍ഡില്‍ ഒമേഗ ബസ് സമയത്തിന് മുന്‍പായി എത്തി ആളെ കയറ്റി പോകാന്‍ പുറപ്പെട്ടതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.


വടകര പുതിയ ബസ് സ്സ്റ്റാന്‍ഡില്‍ നിന്ന് ഒരേ സമയം പുറത്തേക്കെടുത്തപ്പോള്‍ കൂട്ടിയുരസിയ നിലയില്‍
7.10 ന് പുറപ്പെടേണ്ട ഈ ബസ് 6.45 ന് പുറപ്പെടുകയായിരുന്നു. ഇതിനു മുന്‍പേ വടകരയില്‍ നിന്നും പുറപ്പെടേണ്ട എഫ്-4 ഫില ബസ് ജീവനക്കാര്‍ ബസ് ബ്ലോക്ക് ചെയ്ത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.ഇതിനിടയില്‍ ബസ് യാത്രക്കാരും ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞു.

യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു.ബസ് ജീവനക്കാരായ എരമംഗലം കോട്ടകുന്നുമ്മല്‍ റഫീഖ്,കോഴിക്കോട് നെല്ലിക്കോട് അരവിന്ദാക്ഷന്‍ എന്നിവരെ അറസ്റ്റ് ചെയ്തു



Sharing is Caring