ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പോര്‍വിമാനം തകര്‍ന്നുവീണു, പൈലറ്റ് മരിച്ചു


കച്ച്: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ജാഗ്വര്‍ പോര്‍ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. എയര്‍ കമ്മാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്.ഗുജറാത്തിലെ കച്ചിലാണ് വിമാനം തകര്‍ന്നുവീണത്. ജംനാനഗര്‍ വ്യോമകേന്ദ്രത്തില്‍ നിന്നാണ് വിമാനം പറയുന്നത്.


വിമാനം തകര്‍ന്നുവീഴാനുണ്ടായ കാരണം കണ്ടെത്തുന്നതിനായി എയര്‍ഫോഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചു. മുന്ദ്രയ്ക്കടുത്ത ബെരേജ ഗ്രാമത്തില്‍ വിമാനം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ പരന്നുകിടക്കുകയാണെന്ന് പൊലിസ് പറഞ്ഞു.


മാര്‍ച്ചില്‍ ഒഡിഷയിലും എയര്‍ഫോഴ്‌സിന്റെ വിമാനം തകര്‍ന്നുവീണിരുന്നു.



Sharing is Caring