മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ന്‍ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു


അ​മ​രാ​വ​തി: മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കും. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ന​ല്ല പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ മാ​ത്രം പോ​ര. പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​താ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ദ്ധ​തി​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring