തെലങ്കാനയില്‍ കുടുംബഭരണമെന്ന് പറയാന്‍ രാഹുല്‍ഗാന്ധിക്ക് എന്തവകാശം: കെ.കവിത


നിസാമാബാദ്: രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ടി.ആര്‍.എസ് നേതാവും ചന്ദ്രശേഖഖരറാവുവിന്റെ മകളുമായ കെ.കവിത. തെലങ്കാനയില്‍ കുടുംബഭരണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കവിത രംഗത്തെത്തിയത്. പാരമ്ബര്യത്തിന്റെ ബലത്തില്‍ മാത്രം രാഷ്ട്രീയക്കാരനായ രാഹുലിന് തെലങ്കാനയില്‍ കുടുംബഭരണമാണെന്ന് പറയാന്‍ അധികാരമില്ലെന്നും കവിത പറഞ്ഞു. ഒരു പാര്‍ട്ടി നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് ഒരു രാഷ്ട്രീയക്കാരനല്ല തീരുമാനിക്കേണ്ടതെന്നും കവിത കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും ബി.ജെപിയും ടി.ആര്‍.എസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ടി.ആര്‍.എസ് നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അവര്‍ അവകാശപ്പെട്ടു. രാഹുലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖരറാവുവും രംഗത്ത് വന്നിരുന്നു.




Sharing is Caring