കൊച്ചി: മരടില്‍ തീരദേശനിയമങ്ങള്‍ ലംഘിച്ച് ഫ്ളാറ്റ് നിര്‍മാണം നടത്തിയ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചിയിലെ ആല്‍ഫ വെഞ്ചേഴ്സിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.













