തിരുവനന്തപുരം: ബന്ധുനിയമന വിവാദം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര കുറ്റമാണ് മന്ത്രി ചെയ്തത്. ചട്ടങ്ങല്‍ ലംഘിച്ചുള്ള നിയമനം എന്തുകൊണ്ട് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ശബരിമലയില്‍ നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ശബരിമലയില്‍ പോലീസ് വെറും നോക്കുകൂത്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭക്തരുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്ന നടപടി ആണ് തില്ലങ്കേരി കാണിച്ചത്. ആര്‍എസ്എസും ബിജെപിയും അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നുവെന്നും ചെന്നിത്തല പറഞ്ഞു.














