മ​ന്ത്രി ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണെ​ന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന വി​വാ​ദം നേ​രി​ടു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രമേശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു​ത​ര കു​റ്റ​മാ​ണ് മ​ന്ത്രി ചെ​യ്ത​ത്. ച​ട്ട​ങ്ങ​ല്‍ ലം​ഘി​ച്ചു​ള്ള നി​യ​മ​നം എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദി​ച്ചു.


ശ​ബ​രി​മ​ല​യി​ല്‍ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​യി​രി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് വെ​റും നോ​ക്കു​കൂ​ത്തി​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ന​ട​പ​ടി ആ​ണ് തി​ല്ല​ങ്കേ​രി കാ​ണി​ച്ച​ത്. ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് കൂ​ട്ടു​നി​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.




Sharing is Caring