മ​ദ്യ നി​രോ​ധ​ന നി​യ​മ​ത്തി​ല്‍ ബി​ഹാ​ര്‍ സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി വ​രു​ത്തി


മ​ദ്യ നി​രോ​ധ​ന നി​യ​മ​ത്തി​ല്‍ ബി​ഹാ​ര്‍ സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി വ​രു​ത്തി. മ​ദ്യ നി​രോ​ധ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി ഐ​ക​ക​ണ്ഠേ​നെ​യാ​ണ് സര്‍ക്കാര്‍ നിയമസഭയില്‍ പാ​സാ​ക്കി​യ​ത്. 2016 ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് ബി​ഹാ​റി​ല്‍ സ​ര്‍​ക്കാ​ര്‍ സ​ന്പൂ​ര്‍​ണ മ​ദ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.


സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട ആ​ളു​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് മ​ദ്യ നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​വ​ര്‍ വ​രു​മാ​ന​ത്തി​ന്‍റെ മു​ഖ്യ​പ​ങ്കും മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​ണ് ചെ​ല​വാ​ക്കു​ന്ന​തെ​ന്ന്. പാ​വ​പ്പെ​ട്ട​വ​രു​ടെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി​യാ​ണ് മ​ദ്യ നി​രോധിച്ചതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നി​യ​മ​ത്തി​ലെ ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പോ​ലീ​സ് ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. മ​ദ്യം പി​ടി​ച്ചെ​ടു​ക്കു​ന്ന വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ണ്ടു​കെ​ട്ടാ​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ലും ജാ​മ്യ​മി​ല്ലാ വ്യ​വ​സ്ഥ​ക​ളി​ലും ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന.



Sharing is Caring