കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍നിന്നു നടി മഞ്ജു വാര്യ പിന്മാറിയതില് പ്രതികരണവുമായി മന്ത്രി എം.എം. മണി. മഞ്ജുവിനെ കണ്ടിട്ടല്ല സര്‍ക്കാര്‍ വനിതാ മതില് പ്രഖ്യാപിച്ചത്. മഞ്ജു പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും മണി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില് നിര്‍മിക്കാന്‍ തീരുമാനിച്ചത്. മതില് പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില് എങ്ങനെ നിര്‍മിക്കണമെന്ന് കാണിച്ച് തരാമെന്നും മണി കൂട്ടിച്ചേര്‍ത്തു.