‘മൗത്ത് സ്പ്രേ’:ലഹരിയുടെ പുതുവഴി തേടി കൗമാരക്കാര്‍


സംസ്ഥാനത്ത് കൗമാരക്കാര്‍ ലഹരിയുടെ പുതുവഴി തേടുന്നു. പഴച്ചാറുകളുടെ ഫ്ളേവറിലുള്ള മൗത്ത് സ്പ്രേയാണ് കൗമകരാക്കാര്‍ ലഹരിക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളുടെയും സമീപത്തെ കടകളില്‍ ഇത്തരം മൗത്ത് സ്പ്രേകള്‍ ലഭ്യമാണ്. നെയ്ല്‍ പോളീഷ്, തിന്നര്‍ തുടങ്ങിയവ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ എക്സൈസ് വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചതോടെയാണ് മൗത്ത് സ്പ്രേയിലേക്ക് കൗമാരക്കാര്‍ തിരിഞ്ഞത്.
പഴച്ചാറുകളുടെ ഫ്ളേവറിലുള്ള ഈ സ്പ്രേ ലഹരി നല്‍കുന്നു. ഒരിക്കല്‍ ഉപയോഗിച്ച കുട്ടികള്‍ വീണ്ടും ഈ സ്പ്രേ ആവശ്യപ്പെട്ടു വരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ചൈനയിലാണ് ഇത്തരം സ്പ്രേകള്‍ നിര്‍മ്മിക്കപ്പെടുന്നത്.


ഇത് കേരളത്തില്‍ വ്യാപകമായി എത്തുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ഇവ പിടിച്ചെടുക്കുന്നതിന് എക്സൈസ് വകുപ്പ് കഴിഞ്ഞ നാല് മാസമായി റെയ്ഡ് നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നായി വ്യാപകമായി മൗത്ത് സ്പ്രേകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 50-100 മില്ലി ബോട്ടിലുകളിലാണ് മൗത്ത് സ്പ്രേ വിപണിയില്‍ എത്തുന്നത്. 13 വയസിനും 17 വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് ഇവ ഉപയോഗിക്കുന്നത്.




Sharing is Caring