ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. നവംബറില്‍ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കി.
ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഈ വര്‍ഷം മോദിയും ഷി ജിന്‍പിംഗും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിലെ വുഹാനില്‍വച്ച് മോദി ഷി ജിന്‍പിംഗുമായി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു. പിന്നീട് ഷാംഗ്ഹായി കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍ വച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.














