മോഡലിനെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി


സരോജിനി നഗറില്‍ ബീഹാറില്‍ നിന്ന് മോഡലിങിനെത്തിയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മോഡലിങിലേക്കെത്തിയ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ പ്രമുഖ ടെലിവിഷന്‍ സീരിയല്‍ സംവിധായകനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഒരാള്‍ സമീപിച്ചത്. സംവിധായകരും, സിനിമാ മേഖലയുമായി നല്ല ബന്ധമുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.


ഇതിനായി ഡിസംബര്‍ 25ന് ഡല്‍ഹിയിലെ ഷോപ്പിങ് മാളില്‍ എത്താന്‍ പറയുകയായിരുന്നു. ഇവിടെയെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.


കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ നാലിലധികം പീഡന കേസുകളാണ് ഡല്‍ഹി നഗരത്തില്‍ നിന്ന് മാത്രം രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലി സ്ഥലത്തു നിന്നു മടങ്ങിയ 19കാരി, 5,9 വയസ്സുള്ള കുട്ടികള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പീഡനത്തിനിരയായിരുന്നു.



Sharing is Caring