തിരുവനന്തപുരം : ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്ക് വന്‍പിഴ ശിക്ഷയായി തീരുമാനിച്ച നിയമത്തില്‍ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പിഴത്തുകയില്‍ കുറവ് വരുത്തി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു.
വന്‍ പിഴ ശിക്ഷയായി ഈടാക്കുന്നതില്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും സര്‍ക്കാര്‍ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് നിയമത്തില്‍ ഭേദഗതിക്കായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നിയമമാണ് നടപ്പാക്കുന്നതെങ്കിലും ഇടപെടാനുള്ള അനുവാദം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുള്ള തുക പിഴയായി ഈടാക്കാനാണ് സര്‍ക്കാരിന്റെ ഭേദഗതി നിര്‍ദേശം. എന്നാല്‍ കോടതിയില്‍ അടയ്ക്കുന്നതിന് ഇത് ബാധകമാകില്ല. മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10000 ആയിത്തന്നെ നിലനില്‍ക്കും. ഓണനാളുകളില്‍ കര്‍ശന പരിശോധന വേണ്ടെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.












