മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപള്ളിയുടെ ഹരജി ഇന്ന് ഹൈകോടതിയില്‍


കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചേക്കും. കേസില്‍ കക്ഷി ചേര്‍ന്ന സി.കെ വിദ്യാസാഗറിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളിക്കെതിരായ കേസ് റദ്ദാക്കരുതെന്നാണ് വിജിലന്‍സിന്‍റെ നിലപാട്.


കെ.എസ്.എഫ്.ഡി.സിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്നു മൈക്രോ ഫിനാന്‍സിനായി ലോണ്‍ തരപ്പെടുത്തിയെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പരാതിയില്‍ രജിസ്ടര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.




Sharing is Caring