മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും


മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.


ഷില്ലോങ്ങിൽ എത്തുന്ന മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. ശേഷം ത്രിപുരയിലേക്ക് പോകുന്ന പ്രധാനമന്ത്രി അഗർത്തലയിലും വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും.




Sharing is Caring