മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


മധുര: മധുരയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇന്ന് രാവിലെ സഹപാഠിയായ പെണ്‍കുട്ടി മുറിയുടെ വാതില്‍ തട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.


ശേഷം പോലിസിന്റെയും മറ്റ് കുട്ടികളുടെയും സാനിധ്യത്തില്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ആഗ്ര സ്വദേശിനിയാണ് പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മുറി പരിശോധിച്ചതില്‍ നിന്ന് പോലീസിന് യാതൊന്നും കണ്ടെത്താനായില്ല. മൃതദേഹം പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റും.




Sharing is Caring