മെക്സിക്കോയില്‍ വന്‍ തീപിടിത്തം


മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ടൊ​ലൂ​ക്ക ന​ഗ​ര​ത്തി​ലെ സം​ഭ​ര​ണ​ശാ​ല​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.


പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തീ ​വ്യാ​പി​ച്ച​തോ​ടെ ന​ഗ​രം പു​ക കൊ​ണ്ട് മൂ​ടി. ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.


അ​തേ​സ​മ​യം, തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തേ​ക്കുറി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Sharing is Caring