ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍. ഇത് രണ്ടാം തവണയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്.
ബില്‍ രാജ്യതാല്പര്യം ഉയര്‍ത്തി പിടിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ആദ്യ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള ബില്ലാണ് നേരത്തെ രാജ്യസഭയില്‍ അവതരിപ്പിച്ചത്.