മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ല; ഏത് സ്ഥാനത്തിനും യോഗ്യന്‍;കെ സുധാകരന്‍


കെ മുരളീധരന്‍ ഏത് സ്ഥാനത്തിനും അര്‍ഹനാണെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ നിയുക്ത എംപിയുമായ കെ സുധാകരന്‍. വയനാട്ടില്‍ മുരളീധരനെ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മുരളി എവിടെ മത്സരിക്കാനും യോഗ്യനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ അതിന് ആദ്യം രാഹുല്‍ ഗാന്ധിയുടെ തീരുമാനം അറിയണം. ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനവും കെ മുരളീധരന് നല്‍കാം. താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ച് തൂങ്ങില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുരളി നേരത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആളല്ലേ എന്ന് പറഞ്ഞ സുധാകരന്‍ മുരളി ഏത് പദവിയ്ക്കും യോഗ്യനാണെന്നും അഭിപ്രായപ്പെട്ടു.




Sharing is Caring