മുന്‍ റയല്‍ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് റയല്‍ ബെറ്റിസ്. സെര്‍ജിയൊ കാനല്സിനെയാണ് റയല്‍ ബെറ്റിസ് നാലു വര്‍ഷത്തെ കരാറില്‍ സൈന്‍ ചെയ്തിരിക്കുന്നത്. 27കാരനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഇപ്പോള്‍ റയല്‍ സോസിഡാഡില്‍ നിന്നാണ് ബെറ്റിസിലൃക്ക് എത്തുന്നത്. 2014 മുതല്‍ ബെറ്റിസില്‍ ഉള്ള താരം 135 മത്സരങ്ങള്‍ സോസിഡാഡിനായി കളിച്ചിട്ടുണ്ട്.
2010 മുതല്‍ 2012 വരെ റയല്‍ മാഡ്രിഡില്‍ ഉണ്ടായിരുന്ന സെര്ജിയോക്ക് പക്ഷെ റയലില്‍ തന്റെ മികവ് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 10 മത്സരങ്ങളില്‍ മാത്രമെ താരം റയലിനായി ജേഴ്സി അണിഞ്ഞിട്ടുള്ളൂ. ലാലിഗ ക്ലബായ വലന്‍സിയയിലും താരം മുമ്പ് കളിച്ചിട്ടുണ്ട്.














