സി​സി​ടി​വിയില്‍ കണ്ടത് ജെസ്ന​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടില്ലെന്ന് പോലീസ്


കോട്ടയം: മുണ്ടക്കയം പട്ടണത്തിലെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യം കാണാതായ ജെസ്നയുടേതല്ലെന്ന് പിതാവ് ജയിംസ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവകാശപ്പെട്ട് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളാണ് കുടുംബം തള്ളിക്കളഞ്ഞത്.
ജെസ്നയെ മുണ്ടക്കയം പട്ടണത്തില്‍ കണ്ടുവെന്ന അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസ് മൂന്ന് ദിവസം മുന്‍പ്കാണിച്ചിരുന്നുവെന്ന് പിതാവ് ജെയിംസ് പറഞ്ഞു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ത​ന്നെ ഇ​ത് ത​ന്‍റെ മ​ക​ള​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചുവെന്നാണ് പിതാവ് വ്യക്തമാക്കുന്നത്. ജെസ്നയെയും ഒപ്പമൊരു സുഹൃത്തിനെയും കണ്ടുവെന്ന് പോലീസ് സ്ഥിരീകരിച്ച തരത്തില്‍ ചില പത്രങ്ങളില്‍ ഇന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.


ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ മു​ണ്ട​ക്ക​യ​ത്തെ ഒ​രു ക​ട​യി​ല്‍ നി​ന്നു വീ​ണ്ടെ​ടു​ത്ത സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലാണ് ജെസ്നയെയും ഒപ്പമൊരു സുഹൃത്തിനെയും കണ്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


പോലീസ് വീണ്ടെടുത്ത സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ജെസ്നയുടെ ആ​ണ്‍​സു​ഹൃ​ത്ത് ക​ട​ന്നു​പോ​കു​ന്ന​ത് വ്യ​ക്ത​മാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ള​ജി​ല്‍ പോ​കു​ന്ന​തി​നാ​യി ഇ​യാ​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എ​ന്നാ​ല്‍ ജെ​സ്ന​യോട് രൂപസാദ്യശ്യമുള്ള പെ​ണ്‍​കു​ട്ടി ക​ട​യ്ക്കു മു​ന്നി​ലൂ​ടെ പോ​കു​ന്ന ദൃ​ശ്യ​മാണ് അന്വേഷണ സംഘത്തിന് സം​ശ​യ​മു​ള​വാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 22നു ​രാ​വി​ലെ ജെ​സ്ന വീ​ട്ടി​ല്‍ നി​ന്നു പോ​കു​ന്പോ​ള്‍ ചു​രി​ദാ​റാ​യി​രു​ന്നു വേ​ഷം. സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ കാ​ണു​ന്ന പെ​ണ്‍​കു​ട്ടി ജീ​ന്‍​സും ടോ​പ്പു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കു​ട്ടി​യു​ടെ കൈ​വ​ശം ട്രാവല്‍ ബാ​ഗുണ്ടെന്നും ദൃശ്യത്തില്‍ വ്യക്തമാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ജെ​സ്നെ ത​ന്നെ​യെ​ന്ന് ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രും സ​ഹ​പാ​ഠി​ക​ളും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും സംശയങ്ങള്‍ ബാക്കിയാണെന്നും ഡി​വൈ​എ​സ്പി ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ്യക്തമാക്കി.

നേ​ര​ത്തെ ഇ​ടി​മി​ന്ന​ലി​ല്‍ ന​ഷ്ട​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ഹൈ​ടെ​ക് സെ​ല്‍ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെയാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. ജെസ്നയെ കാ​ണാ​താ​യ ദി​വ​സം രാ​വി​ലെ 11.44-ന് പതിഞ്ഞിരിക്കുന്ന ദൃ​ശ്യ​ങ്ങ​ളാണിത്. ജെ​സ്ന ക​ട​ന്നു​പോ​യ​തി​നു ശേ​ഷ​മാ​ണ് ആ​ണ്‍സു​ഹൃ​ത്തി​നെ ദൃ​ശ്യ​ത്തി​ല്‍ കാ​ണു​ന്നത്. ഈ ​സ​മ​യം ആ​ണ്‍​സു​ഹൃ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യി​രു​ന്ന വി​വ​രം നേ​ര​ത്തെ ത​ന്നെ സ്ഥി​രീ​ക​രി​ച്ചു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ പുതിയ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ ഒ​രി​ക്ക​ല്‍​കൂ​ടി ചോ​ദ്യം ചെ​യ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

വീ​ട്ടി​ല്‍ നി​ന്നും പ​ഠി​ക്കാ​നു​ള്ള പു​സ്ത​കം ഒ​ഴി​കെ ഒ​ന്നും എ​ടു​ക്കാ​തെ​യാ​ണ് ജെ​സ്ന ഇ​റ​ങ്ങി​യ​ത്. മു​ണ്ട​ക്ക​യ​ത്തെ ദൃ​ശ്യ​ത്തി​ല്‍ കാ​ണു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷം, കൈ​യി​ലു​ള്ള ര​ണ്ട് ബാ​ഗു​ക​ള്‍ എ​ന്നി​വ പോലീസിന് സംശയമുണ്ടാക്കുന്നുണ്ട്. കാണാതായ ദിവസം രാ​വി​ലെ 10,30ന് ​ജെ​സ്ന എ​രു​മേ​ലി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇ​തി​നു​ശേഷം ഒ​രു മ​ണി​ക്കൂ​റിനുള്ളില്‍ ഇ​ത്ര​യും സാ​ധ​ന​ങ്ങ​ളു​മാ​യി വേ​ഷം മാ​റി​യ ഒ​രാ​ളെ ക​ണ്ട​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്. ദൃ​ശ്യ​ത്തി​ലേ​ത് ജെ​സ്ന അ​ല്ലെ​ങ്കി​ല്‍ ആ​രെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.



Sharing is Caring