കേരള, കര്‍ണാടക ഹൈക്കോടതികളിലെ മുന്‍ ചീഫ്ജസ്റ്റിസായിരുന്ന വി.എസ്. മളീമഠ് (86) ബെംഗളൂരുവില്‍ അന്തരിച്ചു. രോഗബാധിതനായി ഒരാഴ്ചമുമ്പ് മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. നിലവില്‍ കര്‍ണാടക അതിര്‍ത്തി തര്‍ക്കപരിഹാര കമ്മിഷന്‍ ചെയര്‍മാനായിരുന്നു. കര്‍ണാടക ലോകായുക്തയായി സര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിക്കുന്നതിനിടെയായിരുന്നു അന്ത്യം.1956-ല്‍ മുംബൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് മാറി. 1968-ല്‍ കര്‍ണാടകത്തിലെ അഡ്വക്കേറ്റ് ജനറലായും 1970-ല്‍ ഹൈക്കോടതി ജഡ്ജിയായും നിയമിതനായി. 1984-ലാണ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായത്. 1985-ല്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി.രാഷ്ട്രപതിയുടെ നാഷണല്‍ സിറ്റിസണ്‍ അവാര്‍ഡ്, കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികളും നേടി. പ്രേമദേവിയാണ് ഭാര്യ.













