അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍


തന്നെ അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിന്റെ പേരില്‍ പിടിച്ച് അകത്തിടാന്‍ സര്‍ക്കാര്‍ കുറേ ശ്രമിച്ചു. ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ജാമ്യം ലഭിച്ചതില്‍ സന്തോഷം.മാന്‍ഹോളില്‍ കുടുങ്ങി മരിച്ച യുവാവിന്റെ കുടുംബത്തിന് നല്‍കിയപോലെ വാഹനാപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരത്തിന്റെ കുടുംബത്തിനും സഹായം നല്‍കണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്.




Sharing is Caring