മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട അല്‍പേഷ് താക്കൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും.
ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും താക്കൂര്‍ വിഭാഗക്കാരുടെ നേതാവുമായ അല്‌പേഷ് താക്കൂര്‍
ജൂലായിലാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍പ് മത്സരിച്ചു വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍നിന്നുതന്നെയാവും അദ്ദേഹം ജനവിധി തേടുക.


കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് 38 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ സ്ഥാനാര്‍ത്ഥിയായി അല്‍പേഷിന്റെ പേരുമുണ്ട്.


രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരായി വോട്ട് ചെയ്ത ശേഷം അല്‌പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടത്. അല്‍പേഷിനൊപ്പം പാര്‍ട്ടി ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍യായ ധവാല്‍സിന്‍ സാലയും ജൂലായില്‍ പാര്‍ട്ടി വിട്ടിരുന്നു.



Sharing is Caring