മുന്‍ എം.എല്‍.എ വര്‍ക്കല കഹാറിനെ രണ്ടര മണിക്കൂര്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രാത്രി രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ് വര്‍ക്കല കഹാറിന്റെ ഡ്രൈവറായിരുന്ന സാജിദ് മരണപ്പെട്ട സംഭവത്തിലാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഹാറിനെ ചോദ്യം ചെയ്തത്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയതോടെയാണ് മുന്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മരണപ്പെട്ട സാജിദിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കഹാറിനെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഭാര്യ സഹോദരന്റെ ആരോപണം വര്‍ക്കല കഹാറര്‍ നിഷേധിച്ചു. തനിക്ക് സംഭവവുമായി ബന്ധവുമില്ലെന്ന് കഹാര്‍ മൊഴി നല്‍കി.




Sharing is Caring