യു.എ.ഇ. പാസ്പോര്‍ട്ട് ലോകത്ത് ഒന്നാമത്


അബുദാബി: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം യു.എ.ഇയ്ക്ക്. ദേശീയദിനത്തിലാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 47-ാം ദേശീയ ദിനത്തിന് തൊട്ടുമുമ്ബാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിനെ തള്ളി യു.എ.ഇ പാസ്‌പോര്‍ട്ട് ലോകത്ത് ഒന്നാമതെത്തിയതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.


യു.എ.ഇ പാസ്പോര്‍ട്ടിന്റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യു.എ.ഇ പാസ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യു.എ.ഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യു.എ.ഇ സ്വന്തമാക്കിയിട്ടുണ്ട്.




Sharing is Caring