മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു


കൊല്ലം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും യുവ കലാ സാഹിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍ രാമചന്ദ്രന്‍ (73) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. പന്ത്രണ്ട് വര്‍ഷത്തോളം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ഐഎഫ്ഡബ്ല്യൂജെ ദേശീയ ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍.




Sharing is Caring