ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാനായിരുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 16-ാം നൂറ്റാണ്ടിലെ മെവാര്‍ ഭരണാധികാരിയായിരുന്ന മഹാറാണ പ്രതാപാണ് യഥാര്‍ഥ മഹാന്‍ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അക്ബറിനെ ഒരു ചക്രവര്‍ത്തിയായി താന്‍ അംഗീകരിക്കുന്നില്ല. അക്ബര്‍ തുര്‍ക്കിയായതിനാല്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ആരവല്ലി മലനിരകളില്‍ വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ നടത്തിയാണ് മഹാറാണ സ്വന്തം കോട്ട തിരിച്ചു പിടിച്ചത്. അക്ബറിനെ ചക്രവര്‍ത്തിയായി അംഗീകരിക്കാന്‍ മഹാറാണയ്ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. മരിച്ച് 500 വര്‍ഷം കഴിഞ്ഞിട്ടുപോലും അദ്ദേഹത്തിന്റെ പ്രതാപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മെവാര്‍ രാജാവിന്റെ ജന്മദിനം ഇപ്പോഴും ആര്‍എസ്‌എസ് ആഘോഷിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

ആരവല്ലി മലനിരകളില്‍ ഏറ്റുമുട്ടല്‍ നടത്തി കോട്ട പിടിച്ചെടുത്തപ്പോള്‍ അക്ബറിനേക്കാളും മഹാനാണ് താനെന്ന് മഹാറാണ തെളിയിച്ചിരുന്നു. വിദേശിയായ അക്ബറിനെ രാജാവായി അംഗീകരിക്കാന്‍ തനിക്ക് സാധിക്കില്ല എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.












