മഴ: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് റൂട്ട് മാറ്റം

കോഴിക്കോട്​: കാലവര്‍ഷം മൂലം വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴി സര്‍വ്വീസ് നടത്താന്‍​ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചു. കണ്ണൂര്‍ – മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി – കുട്ട വഴി പോകും. അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച്‌​ ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരുമെന്നും തീരുമാനിച്ചിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *