മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ആര്‍.റഹ്മാന്‍ ഒരു കോടി രൂപ നല്‍കും


കേരളത്തിന് കൈത്താങ്ങായി പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും സംഘവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കും. റഹ്മാന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വാക്കുകള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്ന് അദ്ദേഹം പാടുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കേരളത്തിന് സംഭാവന നല്‍കുന്ന റഹ്മാനും സംഘത്തിനും നന്ദിയറിച്ച്‌ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.




Sharing is Caring